സാമ്പത്തിക വളർച്ച കുറച്ചത് മോദിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിെൻറ വളർച്ച കുത്തനെ ഇടിഞ്ഞതിന് ഉത്തരവാദി മോദിയുടെ മൊത്ത വിഭജന രാഷ്ട്രീയമാണെന്നാണ് (Gross Divisive Politics) രാഹുലിെൻറ പരിഹാസം.
2017-18 വർഷം രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 6.5 ശതമാനം മാത്രമായിരിക്കുമെന്ന് സർക്കാർ സ്ഥാപനമായ കേന്ദ്ര സ്ഥിതിവിവര ഒാഫിസിെൻറ (സി.എസ്.ഒ) വിലയിരുത്തൽ വന്നതിനു ശേഷമാണ് രാഹുലിെൻറ ട്വീറ്റ്. കഴിഞ്ഞ നാലുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. 2016-17 സാമ്പത്തിക വർഷം വളർച്ച (മൊത്തം ആഭ്യന്തര ഉൽപാദനം) 7.1 ശതമാനമായിരുന്നു.
പുതിയ നിക്ഷേപങ്ങളും തൊഴിൽ സാധ്യതകളുമെല്ലാം താഴോട്ടാണെന്നും ധനമന്ത്രിയുടെ പ്രതിഭയും മോദിയുടെ മൊത്ത വിഭജന രാഷ്ട്രീയവും(ജി ഡി പി) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയതാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്യുന്നു.
FM Jaitley’s genius combines with Mr Modi’s Gross Divisive Politics (GDP) to give India:
— Office of RG (@OfficeOfRG) January 6, 2018
New Investments: 13 year ⬇
Bank credit Growth: 63 year ⬇
Job creation: 8 year ⬇
Agriculture GVA growth: 1.7%⬇
Fiscal Deficit: 8 year
Stalled Projects https://t.co/bZdPnREYiE
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.